മൂന്നാനിയില്‍ കാര്‍ കടകളിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട് കാര്‍ കടകളിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകുന്നേരം 4.20ന് ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ മൂന്നാനിയില്‍ കോടതി ജംഗ്ഷനു സമീപമായിരുന്നു അപകടം. പാലാ ഉപ്പൂട്ടില്‍ സ്വപ്‌നാ ജോര്‍ജ്, വക്കീല്‍ ഗുമസ്തന്‍ അസോസിയേഷന്‍ ഭാരവാഹികളായ കെ.കെ ബിജി കുമാര്‍, നിരപ്പേല്‍ സജീവ്, ബിനോയി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലാ ഭാഗത്തുനിന്നും വന്ന കാറാണ് നിയന്ത്രണം വിട്ട് നാലുകടകളിലേക്ക് ഇടിച്ചു കയറിയത്. കടകള്‍ക്ക് മുന്‍വശം നിന്നവരാണ് അപകടത്തില്‍പെട്ടത്. വക്കീല്‍ ഓഫീസിനും സമീപത്തുള്ള ലാപ്‌ടോപ്പ് സര്‍വീസ് സെന്റര്‍, കല്‍ഹാര്‍ ഫോട്ടോസ്റ്റാറ്റ്, പറമ്പത്തേട്ട് വേണുവിന്റെ പലചരക്ക് കട എന്നീ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കടയുടെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളിനും കേടുപാടു സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share this Post :

No comments yet.

Leave a Reply