നിനവേ യാത്രയുടെ നേരനുഭവമായി കുറവിലങ്ങാട് മൂന്നു നോയമ്പ് കപ്പല്‍ പ്രദക്ഷിണം

കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയില്‍ മുന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന കപ്പല്‍പ്രദക്ഷിണം.

കുറവിലങ്ങാട്: പൊള്ളുന്ന വെയിലിന്റെ കാഠിന്യം വകവെയ്ക്കാതെ കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയില്‍ മൂന്നുനോയമ്പിന്റെ ഭാഗമായ കപ്പല്‍ പ്രദക്ഷിണത്തിന് എത്തിയത് പതിനായിരങ്ങള്‍. വികാരി ഫാ.ജോസഫ് തടത്തില്‍ കടപ്പൂര് നിവാസികള്‍ക്ക് അനുവാദം നല്‍കിയതോടെ കപ്പല്‍ വലിയ പള്ളിയില്‍ നിന്നിറങ്ങി.

കടപ്പൂര് നിവാസികളുടെ കരങ്ങള്‍ ഒരേവേഗത്തിലും താളത്തിലും ഉയര്‍ന്നുതാണു. യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ നേരനുഭവമായി മാറി കപ്പല്‍ പ്രദക്ഷിണം. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയെത്തിയ ആന കല്‍ക്കുരിശിനു മുന്നില്‍ മുട്ടുമടക്കി തുമ്പിക്കൈയുയര്‍ത്തി വണങ്ങി.

കുരിശിന്‍തൊട്ടിയില്‍ ആടിയുലഞ്ഞ കപ്പലില്‍ നിന്ന് പ്രവാചകരൂപം വലിച്ചെറിഞ്ഞു. ഇതോടെ കപ്പല്‍ ശാന്തമായി. പള്ളിക്കുവലംവെച്ച് കപ്പല്‍ തിരികെ പള്ളിയില്‍ പ്രവേശിച്ചു. തിരുസ്വരൂപങ്ങള്‍ കാളികാവ് കരക്കാരും മുത്തുക്കുടകള്‍ മുട്ടുചിറ കണിവേലില്‍ കുടുംബക്കാരുമാണ് വഹിച്ചത്.

ഇടവകയിലെ 81 കുടുംബക്കൂട്ടായ്മയില്‍ നിന്നുള്ള പ്രതിനിധികളും മുത്തുക്കുടകള്‍ വഹിച്ചു.

Share this Post :

No comments yet.

Leave a Reply