കുറവിലങ്ങാട് സെന്റ് മേരീസ് എല്‍പി, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ജൂബിലി

കുറവിലങ്ങാട്: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 125-ാം വാര്‍ഷികവും ഗേള്‍സ് എല്‍പി സ്‌കൂളിന്റെ നൂറാം വാര്‍ഷികവും ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ 25ന് ആരംഭിക്കും.

വ്യാഴാഴ്ച രാവിലെ 9.45ന് പള്ളിക്കു മുമ്പില്‍ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മുത്തിയമ്മ ഹാളില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആഘോഷപിരപാടികള്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനം കെഎം മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഗോള്‍സ് എല്‍പി സ്‌കൂള്‍ 1919 മെയ് 15ന് കുറവിലങ്ങാട് പെണ്‍പള്ളിക്കൂടത്തില്‍ ആരംഭിച്ചു. 1928ല്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളായി ഉയര്‍ത്തി. 1950ല്‍ ഹൈസ്‌കൂളായി ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി മുന്നൂറോളം വിദ്യാര്‍ത്ഥികളുണ്ട്.

1894 ജനുവരിയില്‍ കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയുടെ വാദ്യപ്പുരയില്‍ ഇംഗ്ലീഷ് സ്‌കൂളായാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ തുടക്കം. 1924ല്‍ സെന്റ് മേരീസ് ബോയ്‌സ് ഇംഗ്ലീഷ് ഹൈസ്‌കൂളായി. 1998ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി. 2002-2003 അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു.

മുന്‍ രാഷട്രപതി ഡോ.കെആര്‍ നാരായണന്‍, ജവഹര്‍ലാല്‍ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ.പിജെ തോമസ്, മുന്‍ മന്ത്രി കെഎം മാണി തുടങ്ങിയവര്‍ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.

Share this Post :

No comments yet.

Leave a Reply