റബര്‍ വില ദിവസവും ഒരു രൂപവീതം ഇടിയുന്നു; ബോര്‍ഡ് വിലയ്ക്ക് വ്യാപാരികള്‍ റബര്‍ എടുക്കുന്നില്ല

പാലാ: റബര്‍വില ഇടിയുന്നു. ടയര്‍ ലോബി വിപണിയില്‍ നിന്നു വിട്ടുനിന്നതും അവധി വിലയിലെ ചാഞ്ചാട്ടവുമാണ് വിലയിടിയലിനു കാരണം. ദിവസവും ഓരോ രൂപവീതം കുറഞ്ഞ് വില വ്യാഴാഴ്ച 117ലെത്തി. അതേസമയം റബര്‍ബോര്‍ഡിന്റെ വില 123.50 ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപാരികള്‍ 118രൂപയ്ക്ക് മുകളില്‍ റബര്‍ എടുക്കുന്നില്ല.

തിങ്കളാഴ്ച റബര്‍ ബോര്‍ഡ് വില 126.50രൂപയായിരുന്നെങ്കില്‍ പിറ്റേന്നു 124.50 രൂപയായും വ്യാഴാഴ്ച 123.50രൂപയിലേക്കും താഴുകയായിരുന്നു. രാജ്യാന്തരവിലയിലും കുറവുണ്ടായിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഉയര്‍ന്നതോതിലാണ് ആഭ്യന്തരവിലയിടിവ്. ഉത്പാദനം ഏറ്റവും ഉയര്‍ന്നുനിന്ന ഡിസംബറിലെ റബര്‍വില്‍ക്കാന്‍ ഒരുങ്ങുന്ന നേരത്തുണ്ടായ വിലയിടിവ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

അവധി വ്യാപാരികളുണ്ടാക്കുന്ന കൃത്രിമ ചാഞ്ചാട്ടവും വിപണിയെ ദോഷകരമായി ബാധിച്ചു. ചൊവ്വാഴ്ച രാവിലെ അവധിവിലയില്‍ അഞ്ചുരൂപയുടെ കുറവുണ്ടായി. വൈകുന്നേരത്തോടെ പൂര്‍വസ്ഥിതിയിലെത്തിയെങ്കിലും വ്യാപാരികളില്‍ ആശങ്ക സൃഷ്ടിക്കുന്നതിനും വിലിയിടിയുന്നതിനും ഈ നീക്കം കാരണമായി.

വിലിയിടിവു തുടങ്ങിയതോടെ വിപണിയിലേക്കുള്ള റബര്‍ വരവും കുറഞ്ഞു

Share this Post :

No comments yet.

Leave a Reply