കാത്തിരിപ്പു സഫലമായി; കടയം പാലത്തിന്റെ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച

പാലാ: കടയം പാലത്തിന്റെ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും. ജോസ് കെ മാണി എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെഎം മാണി എംഎല്‍്എ ഉദ്ഘാടനം നിര്‍വഹിക്കും.

ഏറെ ജനകീയപ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കടയം ജംഗ്ഷനില്‍ മീനച്ചില്‍, മുത്തോലി പഞ്ചായ്തതുകളെയും പാലാ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ച് പാലം നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. തെങ്ങുംതോട്ടം റോഡിനെ പാലാ- പൊന്‍കുന്നം ഹൈവേയുമായി ബന്ധിപ്പിച്ച് മീനച്ചില്‍ തോടിനു കുറുകെയാണ് പാലം നിര്‍മിക്കുന്നത്. കെഎം മാണി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച70 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പണിയുന്നത്.

കടയം ബസ് കാത്തിരിപ്പു കേന്ദ്രത്തിനോടു ചേര്‍ന്നാണ് പുതിയ പാലം നിര്‍മിക്കുന്നത്. പുതിയ പാലം അഞ്ചരമീറ്റര്‍ വീതിയിലും എട്ടുമീറ്റര്‍ നീളത്തിലുമാണ് നിര്‍മാണം. പാലത്തിനോട് ചേര്‍ന്നു റോഡു നിര്‍മിക്കാന്‍ പലരും സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്.

Share this Post :

No comments yet.

Leave a Reply