കുറവിലങ്ങാട് വലിയതോട് ശുചീകരണം 29ന് ആരംഭിക്കും; ആലോചനായോഗം ശനിയാഴ്ച

കുറവിലങ്ങാട്: വലിയതോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 29ന് ആരംഭിക്കും.അതിനു മുന്നോടിയായി തോടിന്റെ ശുചീകരണത്തിനും തുടര്‍സംരക്ഷണത്തിനുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് ആലോചനായോഗം ശനിയാഴ്ച വൈകുന്നേരം മൂന്നിന് പഞ്ചായത്ത് ഹാളില്‍ നടക്കും.

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍, ആരോഗ്യ ശുചിത്വപ്രവര്‍ത്തകരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Share this Post :

No comments yet.

Leave a Reply