വെളിയന്നൂര്‍ ബ്രാന്‍ഡ് അരി വിപണിയിലെത്തി; കിലോയ്ക്ക് അമ്പതു രൂപ

കുറവിലങ്ങാട്: വെളിയന്നൂര്‍ പഞ്ചായത്ത് നടപ്പാക്കിയ തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി വെളിയന്നൂര്‍ ബ്രാന്‍ഡ് അരി വിപണിയിലെത്തി. പദ്ധതിയില്‍പെടുത്തി കൃഷി ചെയ്ത പാടശേഖരങ്ങളില്‍ നിന്ന് ശേഖരിച്ച നെല്ലാണ് അരിയാക്കി വെളിയന്നൂര്‍ ബ്രാന്‍ഡ് എന്ന പേരില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

പഞ്ചായത്ത് വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി വെളിയന്നൂരിലെ മു്പപത്തിയഞ്ച് ഏക്കര്‍ പാടശേഖരത്തിലും പുതുവേലിയിലെ പാടശേഖരത്തിലും കൃഷിയിറക്കി. തുടര്‍ച്ചയായി കൃഷി ചെയ്തതോടെ ഉല്‍പാദനം വര്‍ധിക്കുകയും പാടശേഖരങ്ങളിലെ നെല്ല് വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. സ്വകാര്യ മില്ലുടമകള്‍ക്ക് കുറഞ്ഞവിലയ്ക്ക് നെല്ല് വില്‍ക്കേണ്ടിവന്നത് ഒഴിവാക്കാനാണ് ജൈവകര്‍ഷക സൊസൈറ്റികള്‍ വഴി സര്‍ക്കാര്‍ വിലയായ 23.50രൂപയ്ക്ക് നെല്ല് സംഭരിച്ച് കുത്തി അരിയാക്കി പുതുവേലിയിലെ ഇക്കോഷോപ്പ് വഴി വിറ്റഴിക്കാനുള്ളപദ്ധതിക്ക് രൂപം നല്‍കിയത്. കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്ത വെളിയന്നൂര്‍ ബ്രാന്‍ഡ് അരി കിലോ അമ്പത് രൂപ നിക്കിലാണ് വില്‍ക്കുന്നത്.

Share this Post :

No comments yet.

Leave a Reply