ക്ഷേത്രദര്‍ശനത്തിനെത്തിയ അധ്യാപികയുടെ ബാഗ് കവര്‍ന്ന യുവാവ് പിടിയില്‍

പാലാ: ക്ഷേത്രദര്‍ശനത്തിനെത്തിയ അധ്യാപികയുടെ ബാഗ് കവര്‍ന്ന യുവാവ് പിടിയിലായി. അമ്പലപ്പുറത്ത്കാവില്‍ ദര്‍ശനത്തിനെത്തിയ പാലാ ഗവ.സ്‌കൂളിലെ അധ്യാപിക കൃഷ്ണകുമാരിയുടെ ബാഗ് മോഷ്ടിച്ച് ഫോണും പണവും കവര്‍ന്ന കേസില്‍പ്രതി പിടിയിലായി. കുടയ്ക്കച്ചിറ ആടുമല കോളനി ഭാഗത്ത് ഇല്ലിക്കല്‍ മനു(19) ആണ് പിടിയിലായത്.

മോഷ്ടിച്ച ഫോണില്‍ നിന്നും മനു ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. സൈബര്‍സെല്‍ മുഖേന സുഹൃത്തിനെ ഷാഡോ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മനുവിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് മനുവിനെ വീടു വളഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. ഫോണും പണവും എടുത്തശേഷം രേഖകളടങ്ങിയ ബാഗ് കത്തീഡ്രല്‍ പള്ളിക്കു സമീപം ഒളിപ്പിച്ചതും പൊലീസ് കണ്ടെടുത്തു. പാലാ സ്റ്റേഷന്‍ ഹൗസ് ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ. അരമന, സുനില്‍ കുമാര്‍, ദേവനാഥന്‍, വിനയരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Share this Post :

No comments yet.

Leave a Reply