ഒരു ഗ്രാമം ഒന്നിച്ചിറങ്ങി; ഒമ്പതു വയസുകാരന്റെ ചികിത്സയ്ക്കാവശ്യമായ പണം സമാഹരിച്ചു

ചികിത്സയ്ക്കായി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് സമാഹരിച്ച തുക പിസി ജോര്‍ജ് എംഎല്‍എ അലന്റെ മാതാപിതാക്കള്‍ക്ക് കൈമാറുന്നു.

പൂഞ്ഞാര്‍: വൃക്കതകരാറിനെ തുടര്‍ന്ന് ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞ അടിവാരം കോലോത്ത് അലന്‍ ജോര്‍ജ്കുട്ടിക്ക് വേണ്ടി തെക്കേക്കര ഗ്രാമപഞ്ചായത്ത് ഒന്നിച്ചിറങ്ങിയപ്പോള്‍ ലഭിച്ചത് 23,88,944.00രൂപ.

പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഒരേസമയത്ത് നടത്തിയ ധനസമാഹരണത്തിലാണ് ചികിത്സയ്ക്കാവശ്യമായ തുക ലഭിച്ചത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാസമിതിയും ചങ്ങനാശേരി പ്രത്യാശ സംഘവുമാണ് ധനശേഖരണത്തിന് നേതൃത്വം നല്‍കിയത്. തുക പിസി ജോര്‍ജ് എംഎല്‍എ അലന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. പിതാവ് ജോര്‍ജ്കുട്ടിയുടെ വൃക്കയാണ് അലന്‍ സ്വീകരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് പണമില്ലാത്തതായിരുന്നു തടസം. ശാരീരിക പരിശോധനകള്‍ക്കായി അലനെയും പിതാവിനെയും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് ഉടന്‍മാറ്റും.

Share this Post :

No comments yet.

Leave a Reply