കടയം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി

പാലാ: കടയം ജംഗ്ഷനില്‍ മീനച്ചില്‍, മുത്തോലി പഞ്ചായത്തുകളെയും പാലാ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി. പാലത്തിന്റെ നിര്‍മാണോദ്ഘാടനം കെഎം മാണി നിര്‍വഹിച്ചു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു.

തെങ്ങുംതോട്ടം റോഡിനെ പാലാ-പൊന്‍കുന്നം ഹൈവേയുമായി ബന്ധിപ്പിച്ച് മീനച്ചില്‍ തോടിനു കുറുകെയാണ് പാലം നിര്‍മിക്കുന്നത്. കെഎം മാണി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. കടയം ബസ് കാത്തിരുപ്പു കേന്ദ്രത്തോടു ചേര്‍ന്നാണ് പാലം നിര്‍മിക്കുന്നത്. അഞ്ചര മീറ്റര്‍ വീതിയും എട്ടുമീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്.

Share this Post :

No comments yet.

Leave a Reply