കുപ്പിക്കുള്ളിലൊരുക്കിയ ശില്‍പങ്ങളുമായി ഒരു കലാകാരന്‍

പൂഞ്ഞാര്‍: ചില്ലുകുപ്പിക്കുള്ളില്‍ ആരെയും വിസ്മയിപ്പിക്കുന്ന ശില്‍പ്പിയുടെ കരവിരുത്. പൂഞ്ഞാര്‍ ചന്തനപ്പാറയില്‍ തങ്കച്ചനാണ് കാഴ്ചക്കാരില്‍ അത്ഭുതം വിരിയിക്കുന്ന കരവിരുതൊരുക്കുന്നത്. ചില്ലുകുപ്പിക്കുള്ളില്‍ തുപ്പിയോളം വലുപ്പത്തിലാണ് നിലവിളക്കും ചുറ്റുവിളക്കും മാര്‍ത്തോമ്മാ കുരിശുമാണ് ഒരുക്കിയിരിക്കുന്നത്. കുപ്പി പൊട്ടിക്കാതെ ഇതെങ്ങനെ ചെയ്തുവെന്ന വിസ്മയമാണ് കാഴ്ചക്കാര്‍ക്ക്.

ദിവസങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ കുപ്പിയിലെയും ശില്‍പങ്ങളെന്ന് തങ്കച്ചന്‍ പറയുന്നു. ആദ്യം നിര്‍മിച്ച കല്‍വിളക്കിന്റെ രൂപം കുപ്പിക്കുള്ളിലാക്കുവാന്‍ 27ദിവസമെടുത്തു. പിന്നീട് 15ദിവസംകൊണ്ട് മാര്‍ത്തോമാ കുരിശും അടുത്ത 12 ദിവസം കൊണ്ട് നിലവിളക്കും കുപ്പിക്കുള്ളിലാക്കി.

നിര്‍മിക്കാനുദേശിക്കുന്ന ശില്പം ആദ്യം തെര്‍മോകോള്‍ ഉപയോഗിച്ച് നിര്‍മിച്ച് കളര്‍ നല്‍കും. പിന്നീട് കുപ്പിക്കുള്ളിലേക്ക് ഇറക്കാവുന്ന വലുപ്പത്തില്‍ മുറിച്ചെടുക്കും. പിന്നീട് പശതേച്ച് കുപ്പിയുടെ വശങ്ങളില്‍ പറ്റാതെ മുനയുള്ള കമ്പിയുപയോഗിച്ച് കുപ്പിയിലിറക്കും. വ്യത്യസ്തവും വിസ്മയകരവുമായ ശില്‍പങ്ങളൊരുക്കാനുള്ള ഒരുക്കത്തിലാണ് തങ്കച്ചന്‍.

Share this Post :

No comments yet.

Leave a Reply