മീനച്ചിലാര്‍ സംരക്ഷണ സന്ദേശവുമായി മഹാരാഷ്ട്രില്‍ നിന്നും വിദ്യാര്‍ത്ഥികള്‍

മീനച്ചിലാര്‍ സംരക്ഷണ സന്ദേശവുമായി മഹാരാഷ്ട്രയിലെ പുനെയില്‍ നിന്നും റാവു സാഹിബ് പട് വര്‍ധന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍.

ഈരാറ്റുപേട്ട: ഭഗീരഥ് പ്രയാസ് ദേശീയ പുരസ്‌കാരനേട്ടത്തിന്റെ പശ്ചാത്തലത്തില്‍ മീനച്ചില്‍ നദീതടസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും പിന്തുണ നല്‍കുന്നതിനുമായി മഹാരാഷ്ട്രയില്‍ നിന്ന് വിദ്യാര്‍ത്ഥികളെത്തി. പുനെ റാവു സാഹിബ് പട് വര്‍ധന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് സമിതിക്കു പിന്തുണയുമായെത്തിയത്. പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ വനസ്ഥലിയിലെ ക്യാമ്പിനുശേഷം ഭരണങ്ങാനത്ത വിലങ്ങുപാറക്കടവില്‍ മീനച്ചില്‍ റിവര്‍ റിജുവനേഷന്‍ കാമ്പയിന്‍ പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് മീനച്ചിലാര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം പിന്തുണപ്രഖ്യാപിച്ചു. രാഷ്ട്രസേവാദളിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് റാവു സാഹിബ് പട് വര്‍ധന്‍ സ്‌കൂള്‍. രാഷ്ട്ര സേവാദള്‍ മുന്‍ദേശീയപ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ഫ്രാന്‍സീസ് മാത്യു, പ്രതാപ് ഷിന്‍ഡെ, ദാമിനി പവാര്‍, വര്‍ഷതെ ഗുപ്ത, കേശവ് ഭാഗല്‍, നമിത കനാഡെ എന്നിവര്‍ നേതൃത്വം നല്‍കി.

Share this Post :

No comments yet.

Leave a Reply