കുറവലിങ്ങാട് വലിയതോട് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു

കുറവിലങ്ങാട് വലിയതോട് ശുചീകരണ പദ്ധതി മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

കുറവിലങ്ങാട്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പിന്റെ സകരണത്തോടെ വലിയതോട് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിസി കുര്യന്‍ അധ്യക്ഷത വഹിച്ചു.

കോഴമുതല്‍ കാളികാവു വരെ ആറുകീലോമീറ്ററോളം ദൂരത്തെ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നീരൊഴുക്കു തടസപ്പെടുത്തുന്ന മണ്‍തിട്ടകളും നീക്കം ചെയ്യും.4,90,000രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

Share this Post :

No comments yet.

Leave a Reply