പടുതമേഞ്ഞ കുടിലില്‍നിന്നും റെന്‍സിക്കും റെബിനയ്ക്കും മോചനമൊരുക്കി ജനമൈത്രി പൊലീസ്

ജനമൈത്രി പൊലീസ് നിര്‍മിച്ച വീട്.

പാലാ: കുടക്കച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ റെന്‍സിക്കും റെബിനയ്ക്കും മഴയത്തും ചോരാത്ത വീടിന്റെ സുരക്ഷിത്വത്തില്‍ ആശങ്കളേതുമില്ലാതെ അന്തിയുറങ്ങാം. പടുത മേഞ്ഞ കുടിലില്‍ നിന്നും ഇരുവര്‍ക്കും മോചനമൊരുക്കിയത് ജനമൈത്രി പൊലീസാണ്. വീടിന്റെ താക്കോല്‍ദാനം ബുധനാഴ്ച 11ന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറി.ത്തില്‍ നടക്കുന്ന ചടങ്ങില്‍ എഡിജിപി ബി. സന്ധ്യ നിര്‍വഹിക്കും.

കരൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കുടക്കച്ചിറയില്‍ മഞ്ചക്കുഴിയില്‍ അല്‍ഫോന്‍സയുടെ മക്കളാണ് റെന്‍സിയും റെബീനയും. അല്‍ഫോന്‍സ കൂലിപ്പണി ചെയ്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം നിത്യവൃത്തി നടത്തുന്നത്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ് ജനമൈത്രി പൊലീസ് വീടുനിര്‍മിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

578 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ രണ്ട് മുറികളും ഹാളും കക്കൂസും അടുക്കളയുമുള്‍പ്പെടെ സൗകര്യങ്ങളുള്ള വീടാണ് നിര്‍മിച്ചിരിക്കുന്നത്. ഒമ്പതു ലക്ഷം രൂപയാണ് വീടു നിര്‍മാണത്തിനു വേണ്ടിവന്നത്.വീടിന്റെ രൂപകല്‍പനയും നിര്‍മാണ മേല്‍നോട്ടവും നടത്തിയത് പൊലീസുകാര്‍ തന്നെയാണ്.

90 ദിവസത്തിനുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുജനപങ്കാളിത്തത്തോടെയായിരുന്നുജനമൈത്രി പൊലീസ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Share this Post :

No comments yet.

Leave a Reply