ചിമ്മിനിയില്‍നിന്ന് തീ പടര്‍ന്നു പിടിച്ച് ഏഴാച്ചേരിയില്‍ വീട് ഭാഗികമായി കത്തിനശിച്ചു

പാലാ: റബര്‍ ഷീറ്റ് ഉണക്കാനിട്ടിരുന്ന ചിമ്മിനിയില്‍ നിന്നും തീ പടര്‍ന്ന് വീട് ഭാഗികമായി കത്തി നശിച്ചു. ഏഴാച്ചേരി തേക്കുകാട്ടില്‍ വി.കെ.കെ.നായരുടെ വീടിനാണ് തീ പിടിച്ചത്.

പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നും മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.

വീട്ടിലെ ടാപ്പിംഗ് തൊഴിലാളി ഷീറ്റടിക്കാന്‍ എത്തിയപ്പോഴാണ് ചിമ്മിനിയുടെ ഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തൊട്ടടുത്ത റബര്‍തോട്ടത്തിനും തീ പിടിച്ചു.

ടാപ്പിങ് തൊഴിലാളി ഗോപി വീട്ടിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്ത് പുരയിടത്തിലെ തീ നിയന്ത്രണവിധേയമാക്കി. ചിമ്മിനിയില്‍ 500കിലോയിലധികം ഷീറ്റ് ഉണക്കാനിട്ടിരുന്നു. രണ്ടു മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമായത്.

Share this Post :

No comments yet.

Leave a Reply