വരകളില്‍ വര്‍ണങ്ങള്‍ ചാലിച്ച് പത്തോളം കലാകാരന്മാര്‍200ലേറെ വിദ്യാര്‍ത്ഥികളും; പാലാ സെന്റ് തോമസ് കോളജില്‍ വരകളുടെ ബിനാലെ

പാലാ സെന്റ് തോമസ് കോളജില്‍ നടക്കുന്ന ചിത്രചൈത്രം ബിനാലെ.

പാലാ: സെന്റ് തോമസ് കോളജില്‍ ചിത്രചൈത്രം ബിനാലെയ്ക്ക് വര്‍ണാഭമാര്‍ന്ന തുടക്കം. കോളജിലെ മരത്തണലില്‍ പത്തോളം ചുവര്‍ചിത്രകാരന്മാരാണ് ബിനാലെയ്ക്ക് നേതൃത്വം നല്‍കുന്നത്.

കേരള ചിത്രകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് ചുവര്‍ചിത്രകാരന്മാര്‍ കോളജ് കാമ്പസില്‍ താമസിച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്നത്. 220 വിദ്യാര്‍ത്ഥികളും വരകളുടെ ബിനാലെയില്‍ പങ്കാളികളാകുന്നുണ്ട്. മലയാള വിഭാഗം സംഘടിപ്പിക്കുന്ന ദര്‍ശനം അനുഭവം ആഖ്യാനം എന്ന രാജ്യാന്തര സെമിനാറും ഇതോടൊപ്പം ആരംഭിച്ചു. എല്ലാ ദിവസവും സാഹിത്യ സംവാദവും നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് വിവിധ കലാരൂപങ്ങള്‍ അണിനിരക്കുന്ന സര്‍ഗസരസ് നടക്കും. ബിനാലെയില്‍ പെയിന്റിങ്ങില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ബിനാലെയും സെമിനാറും തിങ്കളാഴ്ച സമാപിക്കും.

Share this Post :

No comments yet.

Leave a Reply