ബജറ്റില്‍ പാലായ്ക്ക് ലഭിച്ചത് രണ്ടു പദ്ധതികള്‍; വലവൂര്‍ ട്രിപ്പിള്‍ ഐടി നിര്‍മാണത്തിന് വേഗമേറും

പാലാ: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പാലായ്ക്ക് ലഭിച്ചത് രണ്ടു പദ്ധതികള്‍. വലവൂര്‍ ട്രിപ്പിള്‍ ഐടിക്ക് 25കോടിയും പാലാ ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ഡിഅഡിഷന്‍ സെന്ററും.

ബജറ്റില്‍ 25കോടിരൂപ അനുവദിച്ചതോടെ മലവൂര്‍ ട്രിപ്പിള്‍ ഐടി നിര്‍മാണത്തിന് വേഗമേറും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കാമ്പസില്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ജോസ് കെ മാണി എംപിയുടെ പരിശ്രമഫലമായാണ് ട്രിപ്പിള്‍ ഐടി സംസ്ഥാനത്തിന് ലഭിച്ചത്. 2014ല്‍ നിര്‍മാണോദ്ഘാടനം നടത്തി. പൊതുസ്വകാര്യപങ്കാളിത്തത്തോടെ 200കോടി മുടക്കില്‍ ആരംഭിക്കുന്ന ട്രിപ്പിള്‍ ഐടി ഡ്രീംഡ് യൂണിവേഴ്‌സിറ്റിയായിരിക്കും. മുന്‍ ബജറ്റുകളിലും ട്രിപ്പിള്‍ ഐടിക്ക് തുക അനുവദിച്ചിരുന്നു.

Share this Post :

No comments yet.

Leave a Reply