മീനച്ചിലിന്റെ ചരിത്രകാരന്‍ തോമസ് മാത്യു കൊട്ടാരത്തുംകുഴി നിര്യാതനായി

പാലാ: ചരിത്രലേഖനങ്ങളിലൂടെ ശ്രദ്ധേയനായ മീനച്ചില്‍ താലൂക്കിന്റെ ചരിത്രകാരന്‍ തോമസ് മാത്യു കൊട്ടാരത്തുംകുഴി(86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് ഭരണങ്ങാനം ഓശാന മൗണ്ടിനു സമീപം വസതിയില്‍ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ മേരി മോവട എടക്കര നായിപ്പുരയിടം കുടുംബാംഗം. മക്കള്‍: പയസ് മാത്യു, അഡ്വ.കെഎം സെബാസ്റ്റ്യന്‍, അഡ്വ.കെഎം തോമസ്, ലീന മാത്യു, മഞ്ജു മാത്യു. മരുമക്കള്‍: ബിന്‍സി സെബാസ്റ്റിയന്‍ ചെമ്പകശേരില്‍(ചെമ്മലമറ്റം), ബെറ്റി തോമസ് മേച്ചേരില്‍ (കീഴൂര്‍), സന്തോഷ് കിഴക്കേതോട്ടത്തില്‍ (പൂഞ്ഞാര്‍), ഫിലിപ്പ് മണ്ണൂരെട്ടൊന്നില്‍ (പ്ലാശനാല്‍).

മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിലെത്തിക്കും.

ഭരണങ്ങാനം കൊട്ടാരത്തുംകുഴി തൊമ്മന്‍- ഏലി ദമ്പതികളുടെ മകനായി 1931 ജൂലൈ ഒന്നിന് ജനിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ബോയ്‌സ് സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. പ്രമുഖ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വിശേഷാല്‍ പതിപ്പുകളിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയെ സംബന്ധിച്ച് ചരിത്രവിവരങ്ങള്‍ പ്രബന്ധരൂപത്തില്‍ തയാറാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ ചരിത്രലേഖനങ്ങളും ഹൈന്ദവചരിത്രലേഖനങ്ങളും എഴുതിയിട്ടുണ്ട്.

Share this Post :

No comments yet.

Leave a Reply