ഐസക്ക് മരിച്ചത് പിടിവലിക്കിടെ കുളത്തില്‍ വീണ്; സുഹൃത്ത് അറസ്റ്റില്‍

മേലുകാവ്: മധ്യവയസ്‌കന്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ഐസക്ക് ജോര്‍ജിന്റെ സുഹൃത്ത് ഇരുമാപ്ര പറങ്കിമല ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 26നാണ് ഇരുമാപ്ര അരിമാക്കല്‍ ഐസക്ക് ജോര്‍ജിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. സംഭവസമയത്ത് ഐസക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോജോയെ കസ്റ്റഡിയിലെടുത്തത്.

സംഭവദിവസം ഐസക്കും ജോജോയും ചേര്‍ന്ന് കുളക്കരയിലിരുന്ന് മദ്യപിച്ചിരുന്നു. തടിപ്പണിക്കാരായിരുന്ന ഇരുവരും തമ്മില്‍ പണം വീതം വെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെയുണ്ടായ പിടിവലിക്കിടെ ഐസക്ക് കുളത്തിലേക്ക് വീഴുകയായിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ജോജോയുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.

Share this Post :

No comments yet.

Leave a Reply