പാലാ സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

പാലാ: സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരായ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

ചരക്കു സേവന നികുതി വകുപ്പിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. ഒരു ജീവനക്കാരന്‍ ഓപീസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഹാജര്‍ ബുക്കില്‍ അവധി എന്നു രേഖപ്പെടുത്തിയതാണ് സംഘര്‍ഷത്തിനു കാരണം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം.ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധിക്കുമ്പോള്‍എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ജിഒ യൂണിയന്‍നേതാക്കള്‍ പറഞ്ഞു.

Share this Post :

No comments yet.

Leave a Reply