പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

പാലാ: പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിലായി.കുമളി സ്പ്രിങ് വാലി തോണിക്കുഴിയില്‍ സുമേഷ്(32) ആണ് പിടിയിലായത്. പാലായില്‍ താമസിക്കുന്നതിനിടയില്‍ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്. വീടുകളിലെത്തി പൂജാദി കര്‍മങ്ങള്‍ നടത്തിവരുകയായിരുന്നു പ്രതി. സംഭവത്തിനു ശേഷം കുഞ്ചിത്തണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് പ്രതി പിടിയിലായത്.

സ്റ്റേഷന്‍ ഹൗസ് ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ അരമന, എസ്‌ഐ അഭിലാഷ് കുമാര്‍, എഎസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, തോമസ് സേവ്യര്‍, സിപിഒമാരായ ബിജുകുമാര്‍, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share this Post :

No comments yet.

Leave a Reply