വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിനു മുകളില്‍നിന്നു വീണു മരിച്ചു

പാലാ: വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ പ്രവാസി മലയാളി വീടിനു മുകളില്‍ നിന്നു വീണു മരിച്ചു. ഉള്ളനാട് പെരുമന ബെന്നി മൈക്കിള്‍(54) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. വര്‍ഷങ്ങളായി അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന ബെന്നി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

ടെറസിലെ കോണ്‍ക്രീറ്റ് ജലസംഭരണി വൃത്തിയാക്കിയശേഷം മൂടിസ്ഥാപിക്കുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ബെന്നിയെ ഉടന്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: റാണി കടനാട് ഓടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: എബി, ആല്‍ബി, ആന്‍ട്രീസ. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ഉള്ളനാട് തിരുഹൃദയപള്ളി സെമിത്തേരിയില്‍.

Share this Post :

No comments yet.

Leave a Reply