വാതില്‍ തുറന്ന് യാത്ര; പാലായില്‍ ഇരുപതു ബസുകള്‍ക്കെതിരെ നടപടി

പാലാ: വാതില്‍ തുറന്നുവെച്ചു സര്‍വീസ് നടത്തിയ ഇരുപതു സ്വകാര്യ ബസുകളില്‍ നിന്ന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കി. ആയിരം രൂപവീതമാണ് പിഴ.

കഴിഞ്ഞ മൂന്നു ദിവസമായിമോട്ടോര്‍ വാഹനവകുപ്പ് നിരീക്ഷണ കാമറകള്‍ വെച്ചു നടത്തിയ പരിശോധനയില്‍ വാതില്‍ തുറന്നനിലയില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാലാ ടൗണ്ിലും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലും നടത്തിയ പരിശോധനയിലാണ് ബസുകള്‍ക്കെതിരെ നടപടി. പാലാ ജോയിന്റ് ആര്‍ടിഒ ടോജോ എം തോമസിന്റെ നിര്‍ദേശപ്രകാരം എഎംവിമാരായ ആശാകുമാര്‍, എകെ റോഷന്‍, ബൈജു എന്നിവരാണ് പരിശോധന നടത്തിയത്.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിനെ വിവരമറിയിക്കാം. 8547639035 എന്ന വാട്‌സ് ആപ്പ് നമ്പരില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അധികൃതര്‍ക്കയയ്ക്കാം.

Load More Related Articles
Load More By Meenachil Desk
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഴക് സ്‌കൂളില്‍ മോഷണശ്രമം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസി കാമറയില്‍

രാമപുരം: വെള്ളിയാഴ്ച രാത്രി പിഴക് പബ്ളിക് സ്‌കൂളില്‍ മോഷ്ടാക്കള്‍ കയറി. ഷര്‍ട്ടും മുണ്ടും …