കുറവിലങ്ങാട് സെന്റ മേരീസ് സ്‌കൂളില്‍ കവര്‍ച്ച; കാരുണ്യ നിധിയിലെ പണം കവര്‍ന്നു

കുറവിലങ്ങാട്: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ കവര്‍ച്ച. കാരുണ്യനിധിക്കായി സൂക്ഷിച്ചിരുന്ന 2400രൂപയാണ് മോഷണം പോയത്. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത് എന്നുകരുതുന്ന തൂമ്പയും അലവാങ്കും പൊലീസ് കണ്ടെടുത്തു. സ്‌കൂളിന്റെ മൂന്നുവാതിലുകള്‍ തകര്‍ത്തു. ബുക്കുകളും പുസ്തകങ്ങളും വലിച്ചുവാരിയിട്ട നിലയിലാണ്. കുട്ടികള്‍ കാരുണ്യനിധിയായി നിക്ഷേപിക്കുന്ന ചാരിറ്റിപെട്ടികള്‍ കുത്തിക്കീറിയ നിലയിലാണ്.

ഓഫീസില്‍ സൂക്ഷിച്ചിരുന്ന കവര്‍ തുറക്കാത്ത പത്ത് ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ കാമറ എന്നിവയും മോഷ്ടാക്കള്‍ എടുത്തില്ല. കോട്ടയത്തു നിന്നെത്തിയ പൊലീസ് നായ മണം പിടിച്ച് തൊട്ടടുത്ത കോണ്‍വെന്റിലേക്ക് എത്തി. ഇവിടെ നിന്നാണ് തൂമ്പാ എടുത്തതെന്ന് പൊലീസ് പറഞ്ഞു.

Share this Post :

No comments yet.

Leave a Reply