കുറവിലങ്ങാട്ട് രണ്ട് കഞ്ചാവ് വില്‍പനക്കാര്‍ പിടിയിലായി

കുറവിലങ്ങാട്: കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. മൂവാറ്റുപുഴ ആരക്കുഴ പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വിഷ്ണു(28), പുതുവേലി കാഞ്ഞിരമലയില്‍ മാത്യു(73) എന്നിവരെയാണ് പിടികൂടിയത്.

നിരവധി മോഷണക്കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയാണ് വിഷ്ണു. വയലാ മാറൊഴുകയില്‍ പാലത്തിനു സമീപം കഞ്ചാവ് കൈമാറ്റം ചെയ്യാനെത്തുന്നതിനിടയിലാണ് പിടികൂടിയത്. വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവും ബൈക്കും കസ്റ്റഡിയിലെടുത്തു.

പുതുവേലി കാഞ്ഞിരമല ഭാഗത്ത് പന്നിവളര്‍ത്തലിന്റെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റിരുന്ന കൊച്ച് എന്ന അറിയപ്പെടുന്ന മാത്യുവും പിടിയിലായി. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

 

Share this Post :

No comments yet.

Leave a Reply