നീലൂര്‍ മലയ്ക്ക് തീപിടിച്ചു; ഏക്കറുകണക്കിനു കൃഷിഭൂമി കത്തി നശിച്ചു

പാലാ: കാവുംകണ്ടം നീലൂര്‍മലയ്ക്ക് തീപിടിച്ച് ഏക്കറു കണക്കിനു കൃഷി ഭൂമി കത്തി നശിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെയാണു തീ പടര്‍ന്നത്. റബര്‍ത്തോട്ടവും കൃഷിഭൂമിയും കത്തി നശിച്ചു. നാട്ടുകാരും സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാത്രി വൈകിയും തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിച്ചു. റോഡ് സൗകര്യമില്ലാത്തതിനാല്‍ അഗ്‌നിരക്ഷാസേനയുടെ വാഹനം തീകത്തുന്ന സ്ഥലത്ത് എത്താനാവാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടന്ന് മലകയറി കൂടുതല്‍ സ്ഥലങ്ങളിലേക്കു തീ പടരാതെ ഫയര്‍ ബെല്‍റ്റ് നിര്‍മിക്കുകയായിരുന്നു. പലരുടെ പേരിലുള്ള സ്ഥലമാണിത്. പല സ്ഥലത്തും നിന്നും മലമുകളിലേക്കു തീ പടരുകയായിരുന്നുവെന്നും ആരോ കരുതിക്കൂട്ടി തീയിട്ടതാണെന്നു സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Share this Post :

No comments yet.

Leave a Reply