പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. രാമചന്ദ്രന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം

കിടങ്ങൂര്‍: പരിസ്ഥിതി പ്രവര്‍ത്തകനും മനച്ചില്‍ നദീസംരക്ഷണസമിതി ചെയര്‍മാനും റിട്ട.കോളജ് അധ്യാപകനുമായ പ്രൊഫ.രാമചന്ദ്രന്റെ വീടിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. വീടിനു മുന്നില്‍ കിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

തിങ്കളാഴ്ച വൈകുന്നേരം ആറിനുശേഷം പ്രൊഫസറും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. കട്ടച്ചിറയില്‍ നടക്കുന്ന അനദികൃത മണ്ണുഖനനത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്ന പ്രൊഫ.രാമചന്ദ്രന് നേരിട്ടും ഫോണിലും ഭീഷണികള്‍ എത്താറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കിടങ്ങൂര്‍ പൊലീസ് കേസെടുത്തു.

Share this Post :

No comments yet.

Leave a Reply