ആറ്റുവഞ്ചിക്കടവ്, കട്ടച്ചിറത്തോട് തീരത്ത് അനധികൃത ഇഷ്ടികച്ചെളി ഖനനം

പാലാ: അനധികൃത ഇഷ്ടികച്ചെളി ഖനനവും യന്ത്രവത്കൃത ഇഷ്ടിക നിര്‍മാണവും വ്യാപകമാകുന്നു. കിടങ്ങൂര്‍ വില്ലേജില്‍ ആറ്റുവഞ്ചിക്കാവിനോടു ചേര്‍ന്നും കട്ടച്ചിറത്തോടിനു തീരത്തുമാണ് അനധികൃത ഇഷ്ടികച്ചെളി ഖനനം.

ഇതോടെ ഈ മേഖലയില്‍ ജലനിരപ്പ് താഴ്ന്ന് കുടിവെള്ളക്ഷാമവും രൂക്ഷമാവുകയാണ്. വനംവകുപ്പ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള ആറ്റുവഞ്ചിക്കാവിനും അനധികൃതഖനനം ഭീഷണിയാവുകയാണ്. ജില്ലാതല വിദഗ്ദ്ധസമിതി പരിശോധിക്കുകയും ഖനനാനുമതി നിഷേധിക്കുകയും ചെയ്ത സ്ഥലങ്ങളിലൊക്കെ ഇപ്പോള്‍ നിര്‍ബാധം ഖനനം നടക്കുന്നു. അധികാരികളാരും ഒരു നടപടിയും എടുക്കാത്തതുമൂലം യന്ത്രവത്കൃത ഇഷ്ടികനിര്‍മാണവും അനധികൃതമായി തുടരുന്നു.

രണ്ടേക്കറോളം വരുന്ന പ്രദേശം മറച്ചുകെട്ടി തുടര്‍ച്ചയായി ഖനനം നടത്തുകയാണ്. പുക ചുറ്റുപാടും പടരാതിരിക്കാന്‍ ഇഷ്ടികച്ചൂളയ്ക്കു ചുറ്റും 15 മീറ്റര്‍ ഉയരത്തില്‍ മറകെട്ടണമെന്ന ചട്ടം ദുരുപയോഗം ചെയ്താണ് മറച്ചുകെട്ടി ഖനനം നടക്കുന്നത്. കുടിവെള്ളത്തിന്റെ അവശേഷിക്കുന്ന സ്രോതസുകളും ഇല്ലാതാക്കുംവിധമാണ് ഖനനം.

Share this Post :

No comments yet.

Leave a Reply