എന്‍സിപി പാലാ ബ്ലോക്ക് സംഘടനാ തെരഞ്ഞെടുപ്പ് റദ്ദാക്കി

പാലാ: എന്‍സിപി പാലാ ബ്ലോക്കിലെ സംഘടനാ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നതിനെ തുടര്‍ന്ന് റദ്ദ് ചെയ്തു. എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത് പവാര്‍ സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പന്‍ അറിയിച്ചു. പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

പാര്‍ട്ടിയില്‍ മാണി സി കാപ്പന്‍ പക്ഷമെന്നോ ശശീന്ദ്രന്‍ പക്ഷമെന്നോ ഇല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്നനിലയില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുന്‍പന്തിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടാല്‍ ഇടപെടുമെന്നും അഖിലേന്ത്യാ നേതൃത്വം ഉറപ്പുനല്‍കിയെന്നും കാപ്പന്‍ പറഞ്ഞു.

Share this Post :

No comments yet.

Leave a Reply