ചിറ്റാറില്‍ മരംവീണ് വീടുകള്‍ തകര്‍ന്നു

മരംവീണ് വീടുകള്‍ തകര്‍ന്ന നിലയില്‍.

പാലാ: ചിറ്റാറില്‍ കൂറ്റന്‍ ചേരുമരം മറിഞ്ഞു വീണ് വീടുകള്‍ തകര്‍ന്നു. ചിറ്റാര്‍ വാഴവേലില്‍ ശശിയുടെയും മുണ്ടപ്ലാക്കല്‍ ശശിയുടെയും വീടുകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഇരുവരുടെയും വീടിനു സമീപമുള്ള കൂറ്റന്‍ ചേരുമരം മറിഞ്ഞു വീഴുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. വീടിനുള്ളിലുണ്ടായിരുന്നവര്‍ മരംവീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Share this Post :

No comments yet.

Leave a Reply