മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തീക്കോയി ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ കോട്ടയം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് ഏറ്റുവാങ്ങുന്നു.

ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാരിന്റെ കോട്ടയം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തീക്കോയി ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. പെരിന്തല്‍മണ്ണയില്‍വെച്ചു നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ സ്വരാജ് ട്രോഫിയും പുരസ്‌കാരത്തുകയായ പത്തുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് മന്ത്രി കെടി ജലീലില്‍ നിന്നും ഏറ്റുവാങ്ങി. 2016-2017 സാമ്പത്തികവര്‍ഷത്തില്‍ 98ശതമാനം പദ്ധതി തുക ചെലവഴിച്ചാണ് പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതായത്.

2017-2018 വര്‍ഷത്തില്‍ ഇതുവരെ 80ശതമാനം തുക ചെലവഴിച്ചുകഴിഞ്ഞു. പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്റ് കെ സി ജയിംസ് പറഞ്ഞു.

 

Share this Post :

No comments yet.

Leave a Reply