ഈരാറ്റുപേട്ട പട്ടണത്തില്‍ പുതിയ ഡിവൈഡര്‍ നിര്‍മാണം ആരംഭിച്ചു

റോഡ് വികസനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരത്തില്‍ നിര്‍മാണം ആരംഭിച്ച ഡിവൈഡര്‍.

ഈരാറ്റുപേട്ട: റോഡ് വികസനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരത്തില്‍ പുതിയ ഡിവൈഡറുകളുടെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന ഡിവൈഡര്‍ ടാറിങ്ങിനു മുമ്പ് പൊളിച്ചു നീക്കിയിരുന്നു.

പുതിയ ഡിവൈഡറിന് പഴയതിനേക്കാള്‍ വീതികുറവാണ്. അതിനാല്‍ റോഡിനായി കൂടുതല്‍ സ്ഥലംലഭിക്കും. സെന്‍ട്രല്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനും സ്ഥാനമാറ്റമുണ്ട്. പാലാ റോഡിലേക്ക് മൂന്നു മീറ്ററോളം മാറ്റിയാണ് ലൈറ്റ് സ്ഥാപിക്കുന്നത്. മുട്ടം ജംഗ്ഷനില്‍ നിലവിലുണ്ടായിരുന്ന ഡിവൈഡറിന്റെ ഘടനയും മാറ്റി. തൊടുപുഴ റോഡില്‍ നിന്നും പാലാ റോഡിലേക്കും ടൗണിലേക്കും പ്രവേശിക്കുന്നതിന് ഒരു വഴി മാത്രമായിരുന്നത് രണ്ടാക്കി. ഇതോടെ പാലാ റോഡിലേക്ക് തിരിയേണ്ട വാഹനങ്ങള്‍ക്ക് പ്രത്യേക ലെയ്ന്‍ തയാറായി. ഗതാഗതകുരുക്ക് കുറയുന്നതിന് പുതിയ സംവിധാനം സഹായകരമാകും.

Share this Post :

No comments yet.

Leave a Reply