കിടങ്ങൂര്‍ ഉത്സവം നാളെ കൊടിയേറും

പാലാ: കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഇരിങ്ങാലക്കുട കെടങ്ങശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ശിവന്‍ നാരായണന്റെയും കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും.24ന് വൈകുന്നേരം മൂന്നിന് കഥകളി.26ന് രാത്രി 10ന് കഥകളി. 27ന് രാവിലെ ഏഴിന് കട്ടച്ചിറ കാണിക്കമണ്ഡപത്തില്‍ നിന്ന് കാവടി ഘോഷയാത്ര. ഒമ്പതിന് കാവടി അഭിഷേകം. വൈകുന്നേരം 6.30ന് പിന്നല്‍ തിരുവാതിര.

28ന് വൈകുന്നേരംഏഴിന് കേളി, 8.30ന് ചെങ്കോട്ട ഹരിഹരി സുബ്രഹ്മണ്യത്തിന്റെ സമ്പ്രദായഭജന്‍. മാര്‍ച്ച് ഒന്നിന് രാവിലെ എട്ടിന് ശ്രീബലി.രാത്രി ഏഴിന് പഞ്ചവാദ്യം. രാത്രി 10ന് വയലിന്‍ ഫ്യൂഷന്‍. മാര്‍ച്ച് രണ്ടിന് രാവിലെ 10ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം. വൈകുന്നേരം ഏഴിന് കേളി, മയൂരനൃത്തം. രാത്രി 11ന് വലിയവിളക്ക്.  മാര്‍ച്ച് മൂന്നിന് രാവിലെ ഒമ്പതിന് തിരുവല്ല രാധൃകൃഷ്ണന്റെ നേതൃത്വത്തില്‍ 121 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം. രാത്രി എട്ടിന് കുടമാറ്റം, 10.30ന് നടി അനുശ്രീയുടെ നൃത്തം. മാര്‍ച്ച് നാലിന് രാവിലെ 10ന് ആറാട്ടുമേളം. വൈകുന്നേരം 4.30ന് ആറാട്ട് എഴുന്നള്ളത്ത്. രാത്രി ഒമ്പതിന് തൃക്കിടങ്ങൂരപ്പന്‍ പുരസ്‌കാര സമര്‍പ്പണം. ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് പോടൂര്‍ നാരായണ ഭട്ടതിരി അര്‍ഹനായി.

Share this Post :

No comments yet.

Leave a Reply