ഈരാറ്റുപേട്ട ബൈപ്പാസ് നിര്‍മാണം: സാമൂഹിക പ്രത്യാഘാത സര്‍വേ ആരംഭിച്ചു

ഈരാറ്റുപേട്ട: ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനത്തിനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു. തടവനാല്‍ പാലം ജങ്ഷന്‍ മുതല്‍ വെയില്‍കാണാപ്പാറ വരെ 12 മീറ്റര്‍ വീതിയില്‍ 1.8 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. രണ്ട് മേഖലകളായി തിരിച്ചാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നത്.

ഒന്നാമത്തെ മേഖലയുടെ ചുമതല വൈ.എസ്.എസ്.ഒ. കോതമംഗലം എന്ന എന്‍.ജി.ഓയ്ക്കാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ സര്‍വ്വേ നടപടികളാണ് ആരംഭിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് സമര്‍പ്പിക്കും. ഭൂമി നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് കളക്ടറുടെ സാന്നിധ്യത്തില്‍ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ ബൈപ്പാസ് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. അറിയിച്ചു.

Share this Post :

No comments yet.

Leave a Reply