വിസ്മയക്കാഴ്ചയായി പിഷാരുകോവില്‍ ദേശവിളക്ക്

പാലാ: മണ്‍ചെരാതുകള്‍ ചൊരിഞ്ഞ പ്രഭാപൂരത്തില്‍ വള്ളിച്ചിറ പിഷാരുകോവിലിലെ ദേശവിളക്ക് ഭക്തര്‍ക്ക് പുണ്യദര്‍ശനമായി. നാലാം ഉത്സവദിവസമായ വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് ദേശവിളക്ക് അരങ്ങേറിയത്.

ക്ഷേത്രമൈതാനത്ത് പണിതീര്‍ത്ത പടുകൂറ്റന്‍ ദേശവിളക്ക് സ്തംഭത്തിലെ 30000 മണ്‍ചെരാതുകള്‍ക്കൊപ്പം മൈതാനത്ത് ആയിരത്തോളം നിലവിളക്കുകളും ഇരുപതിനായിരത്തോളം മണ്‍ചെരാതുകളുമാണ് ഒരുക്കിയത്. സമീപക്ഷേത്രങ്ങളിലെ ഭാരവാഹികള്‍ ഒരുമിച്ചുചേര്‍ന്നാണ് ദേശവിളക്കിന് ആദ്യദീപം തെളിച്ചത്. തുടര്‍ന്ന് വടക്കുംനാഥക്ഷേത്ര ഗോപുരത്തിന്റെ മാതൃകയിലുള്ള കൂറ്റന്‍ സ്തംഭത്തിലെ മണ്‍ചെരാതുകള്‍ ഓരോന്നായി തെളിച്ചപ്പോള്‍ പിഷാരുകോവില്‍ പ്രഭാപൂരിതമായി.

Share this Post :

No comments yet.

Leave a Reply