മുത്തോലി തെക്കുംമുറി ഉപതെരഞ്ഞെടുപ്പ്; പ്രചാരണം ഇന്ന് അവസാനിക്കും; ബുധനാഴ്ച വോട്ടെടുപ്പ്

പാലാ:മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി നോര്‍ത്ത് 13-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച സമാപിക്കും. 28-ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് തിരഞ്ഞെടുപ്പ്. തെക്കുംമുറി ഗായത്രി സെന്‍ട്രല്‍ സ്‌കൂളിലും പടിഞ്ഞാറ്റിന്‍കര ആര്‍.പി.എസ്. ഹാളിലുമായാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍.

യു.ഡി.എഫ്., എല്‍.ഡി.എഫ്., ബി.ജെ.പി., കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. പഞ്ചായത്തംഗമായിരുന്ന ലിസി തോമസ് വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലിസി തോമസിന്റെ മകള്‍ ജിസ്മോള്‍ തോമസാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സില്‍വി മനോജും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അനിതാ തങ്കച്ചനും ബി.ജെ.പി. സ്ഥാനാര്‍ഥി ഉഷാ ബാബുവും ആണ്.

യുഡിഎഫിനുവേണ്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മറ്റ് യുഡിഎഫ് നേതാക്കന്മാരും പ്രചാരണ രംഗത്ത് എത്തി. കെഎം മാണി എംഎല്‍എ,ജോസ് കെ മാണി എംപി, എന്‍ ജയരാജ് എംഎല്‍എ തുടങ്ങിയ കേരള കോണ്‍ഗ്രസ് നേതാക്കളും വിവിധ യോഗങ്ങളിലെത്തി. ബിജെപിയുടെയും എല്‍ഡിഎഫിന്റെയും വിവിധ നേതാക്കന്മാരും പ്രചാരണരംഗത്ത് സജീവമായിരുന്നു.

Share this Post :

No comments yet.

Leave a Reply