പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഇടത്തുംകുന്നേല്‍ നാദിര്‍ഷാ(20)യെയാണ് കടുവാമൂഴിയില്‍ നിന്ന് ഈരാറ്റുപേട്ട സിഐ സിജി സനല്‍കുമാര്‍, എസ്‌ഐ മഞ്ജുദാസ്, എസ്‌ഐ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this Post :

No comments yet.

Leave a Reply