ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

പാലാ: ബസ് ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. ബസ് മതിലിലും ഓടയിലുമായി ഇടിപ്പിച്ചു നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ട് എം കെ വിനോദാണ്(50) മരിച്ചത്. പാലാ- തൊടുപുഴ റോഡില്‍ കാനാട്ടുപാറയില്‍ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.

പാലായില്‍ നിന്നു നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്ക് പുറപ്പെട്ട മേരിമാതാ ബസിലെ ഡ്രൈവറായിരുന്ന വിനോദിന്, കാനാട്ടുപാറയിലെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബസിന്റെ വൈഗം കുറച്ച് റോഡിന്റെ വശത്തെ ഓടയിലും സംരക്ഷണഭിത്തിയിലുമായി ഇടിപ്പിച്ചു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്, യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് വിനോദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അരുണാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ കോടിക്കുളം തണ്ടേല്‍ ശോഭന. മക്കള്‍: പ്രഫുല്‍, പ്രവീണ. മരുമകള്‍: ആഷിക്. സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ നടത്തി.

Share this Post :

No comments yet.

Leave a Reply