ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് പാലായില്‍ തീക്കോയി സ്വദേശിയായ യുവാവ് മരിച്ചു

പാലാ: ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തീക്കോയി ആനയിളപ്പ് തെങ്ങുംതോട്ടത്തില്‍ സജിയുടെ മകന്‍ യാദവ് കൃഷ്ണനാണ്(24) മരിച്ചത്. ഏറ്രുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ പാലാ അല്‍ഫോന്‍സാ കോളജിനു മുന്നില്‍ തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെയാണ് അപകടം.

മുത്തോലി ഹോണ്ടാ ഷോറൂമിലെ ജീവനക്കാരനായ യുവാവ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു പോകുംവഴിയാണ് സംഭവം. റോഡിലെ കുഴിയില്‍ വീഴാതെ വെട്ടിച്ച ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ലോറി. അടിയില്‍ കുരുങ്ങിയ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചശേഷമാണ് ടിപ്പര്‍ നിന്നത്.

വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞനിലയിലായിരുന്നു. എംസാന്‍ഡ് കയറ്റിപ്പോയ ടിപ്പര്‍ ലോറിയാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം അരുണാപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Share this Post :

No comments yet.

Leave a Reply