യാത്രക്കാരിയുടെ ഫോണ്‍ വിളി വൈറലായി; ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ബസ് തിരിച്ചുകിട്ടി

ഈരാറ്റുപേട്ട: ബസ് തിരിച്ചുതരണമെന്ന ഫോണ്‍വിളി സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ബസ് തിരിച്ചുനല്‍കാന്‍ എംഡി ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പാണ് ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറിയത്.

ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി ആലുവ ഡിപ്പോ അധികൃതരെ ഫോണില്‍ വിളിച്ച് ബസ് കൊണ്ടുപോയതിനെതിരെ വികാരപരമായി സംസാരിച്ചു. ബസ് തിരിച്ചുനല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുെ ചെയ്തു.

ബസ് ആലുവയിലേക്ക് മാറ്റിയതായി കാണിച്ച് കണ്ടക്ടര്‍സമീര്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി ആലുവഡിപ്പോയിലേക്ക് ഫോണ്‍ ചെയ്യുന്നത്. ഈ ഫോണ്‍വിളിയാണ് വൈറലായത്. കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ടോമിന്‍ തച്ചങ്കരി ബസ് തിരിച്ച് ഈരാറ്റുപേട്ടയ്ക്ക് കൊുക്കാന്‍ ഉത്തരവിറക്കുകയായിരുന്നു.

Share this Post :

No comments yet.

Leave a Reply