ഹര്‍ത്താല്‍ ആഹ്വാനം: ഈരാറ്റുപേട്ടയില്‍ കടകള്‍ അടപ്പിച്ച 19പേരെ അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട: ജമ്മു കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിച്ച 19പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തതായി സിഐ സി ജി സനില്‍ അറിയിച്ചു.

ഹര്‍ത്താലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതല്‍ ഹര്‍ത്താലനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11ന് ഏതാനും കടകള്‍ അടപ്പിച്ചു. അതിനുശേഷം വീണ്ടും കടകള്‍ തുറന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കടകള്‍ അടയ്ക്കണമെന്ന ആഹ്വാനവുമായി ഏതാനും പേര്‍ രംഗത്തെത്തി. അന്‍പതോളം കടകള്‍ ഇവര്‍ അടപ്പിക്കുകയും ചെയ്തു. കടകളടപ്പിക്കുന്നതിനെതിരെ വ്യാപാരവ്യവസായി ഏകോപനസമിതി പ്രതിഷേധവുമായി എത്തി.

Share this Post :

No comments yet.

Leave a Reply