കല്ലുകളാല്‍ തീര്‍ത്ത കുളം പോലെ ഒറവക്കയം; ഇരുപതടിയോളം താഴ്ച; ജീവനെടുക്കുന്നത് ആദ്യമായി

പൂഞ്ഞാര്‍ പെരിങ്ങുളം ഒറവക്കയം

ഈരാറ്റുപേട്ട: ചുറ്റും കല്ലുകള്‍കൊണ്ടുതീര്‍ത്ത കുളംപോലെയാണ് മീനച്ചിലാറിന്റെ കൈവഴിയായ പെരിങ്ങളം ആറ്റിലെ ഒറവക്കയം. വെള്ളം ഒഴുകിവരുന്നതും പുറത്തേക്ക് ഒഴുകിപ്പോകുന്നതും കനാല്‍പോലെയുള്ള ഭാഗത്തുകൂടിയാണ്. പാറക്കെട്ടിനുളളില്‍ കിടക്കുന്നതിനാല്‍ എപ്പോഴും തണുത്തവെള്ളമാണിവിടെ.

ഇരുപതടിയോളം താഴ്ചയുള്ള ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരണം ആദ്യമാണ്. പൂഞ്ഞാര്‍- പെരിങ്ങുളം റൂട്ടില്‍ പൂഞ്ഞാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് ഈ കയത്തിലേക്കുള്ള ദൂരം. ദിവസേന നിരവധിയാളുകള്‍ ഇവിടെ കുളിക്കാന്‍ എത്തുന്നുണ്ട്. അവധിക്കാലമായാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ കൂട്ടമായി എത്തും.

കുളിക്കുവാനെത്തുന്നവര്‍ക്ക് നാട്ടുകാര്‍ അപകട മുന്നറിയിപ്പു നല്‍കാറുണ്ട്. ചൊവ്വാഴ്ച അപകടത്തില്‍പെട്ട നാല്‍വര്‍ സംഘത്തിനോടും നാട്ടുകാര്‍ കയത്തിന്റെ ഭാഗത്തോട്ട് പോകരുതെന്ന് പറഞ്ഞിരുന്നു. അതിനു സമീപംവരെ മാത്രമാണ് ഇവര്‍ പോയതും കുളിച്ചതും. കുളി കഴിഞ്ഞ് കല്ലില്‍ വിശ്രമിക്കാനായി കയറി ഇരുന്നപ്പോഴാണ് ക്രിസ്റ്റഫര്‍ കാല്‍വഴുതി കയത്തിലേക്ക് വീണത്. ഇതുകണ്ട് ക്രിസ്റ്റ്ഫറിനെ രക്ഷിക്കാനായി റിയാസ് ഒപ്പം ചാടുകയും ഇരുവരും കയത്തിലേക്ക് മുങ്ങിത്താഴുകയുമായിരുന്നു.

Share this Post :

No comments yet.

Leave a Reply