വെള്ളച്ചാട്ടം കാണാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പൂഞ്ഞാര്‍ ഒറവക്കയത്തില്‍ മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മീനച്ചിലാറിന്റെ കൈവഴിയിലെ കയത്തില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മീനച്ചിലാറിന്റെ ഭാഗമായ പൂഞ്ഞാര്‍ കല്ലേക്കുളം ഒറവക്കയത്താണ് അപകടം. കോട്ടയം ബേക്കര്‍ വിദ്യാപീഠം പ്ലസ് ടു വിദ്യാര്‍ത്ഥികളായ നാട്ടകം ചെട്ടിക്കുന്ന് പറങ്ങാട്ട് മണ്ണില്‍ എബ്രഹാം ജേക്കബിന്റെ മകന്‍ ക്രസി്റ്റഫര്‍ എബ്രഹാം ജേക്കബ്(17), കുമാരനല്ലൂര്‍ ദിനേശ്ഭവനില്‍ ഹബീബിന്റെമകന്‍ മുഹമ്മദ് റിയാസ് (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്നചാലുകുന്ന് ചിറക്കരോട്ട് അമല്‍രാജ്, കോട്ടയം എംജഒ സി എ ഫ്‌ലാറ്റില്‍ എബിന്‍ എ്‌നനിവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

നാലുപേരും അടിവാരം ഭാഗത്തുള്ള വെള്ളച്ചാട്ടം കാണാന്‍ ബസിലാണെത്തിയത്. ആറ്റിലിറങ്ങി കുളിച്ചതിനുശേഷം തീരത്തുള്ള കല്ലിനുമുകളില്‍ കയറിയിരിക്കുന്നതിനിടെ ക്രിസ്റ്റഫറാണ് 15 അടിയോളം ആഴമുള്ള കയത്തിലേക്ക് ആദ്യം കാല്‍വഴുതി വീണതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ക്രിസ്റ്റഫരിനെ രക്ഷിക്കാനിറങ്ങിയ മുഹമ്മദ് റിയാസും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഇവരെ രക്ഷിക്കാന്‍ എബിനും വെള്ളത്തിലേക്ക് ചാടിയിരുന്നു. നിലയില്ലാതെ വന്നതോടെ കരയിലുണ്ടായിരുന്ന അമല്‍രാജ് ഇട്ടുകൊടുത്ത കമ്പില്‍ പിടിച്ച് എബിന്‍ കരയ്ക്കുകയറി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ചുഴിയില്‍ കുടുങ്ങിയ ഇരുവരുടെയും മൃതദേഹം മുപ്പതടി ആഴത്തില്‍ നിന്നാണ് അഗ്നിരക്ഷാ സേന അധികൃതരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതിനുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് ക്രിസ്റ്റഫറിന്റെ പിതാവ് എബ്രാഹം ജേക്കബ്. മാതാവ്: കെകെ വിനീത(ബേക്കര്‍ സ്‌കൂള്‍ അധ്യാപിക). സഹോദരങ്ങള്‍: ക്രിസ്റ്റി, ക്രിസ്റ്റീന്. സംസ്‌കാരം വ്യാഴാഴ്ച 11.30ന് പന്നിമറ്റം സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍.

തിരുനക്കര പുത്തന്‍പള്ളി ജുമാമസ്ജിദ് പരിപാലനസമിതി സെക്രട്ടറിയും വ്യാപാരിയുമാണ് മുഹമ്മദ് റിയാസിന്റെ പിതാവ്. മാതാവ് ഷാമില. സഹോദരങ്ങള്‍: നസ്രിയ, ആയിഷ. കബറടക്കം ബുധനാഴ്ച 11ന് തിരുനക്കര പുത്തന്‍പള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

രാവിലെ കോട്ടയത്തുനിന്ന് അവധിആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്താണ് അപകടമുണ്ടായത്.

ആഴമേറിയ ഭാഗമായതിനാല്‍ പുറമേനിന്നുള്ള ആളുകള്‍ ഈ ഭാഗത്ത് എത്തിയാല്‍ അവരെ നാട്ടുകാര്‍ തടയുക പതിവായിരുന്നു. എന്നാല്‍ നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ ഇവിടെത്തിയത്.

ഒരാള്‍ വെള്ളത്തിലേക്ക് കാല്‍വഴുതി വീണപ്പോള്‍ രണ്ടാമത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this Post :

No comments yet.

Leave a Reply