കൊച്ചിടപ്പാടിയില്‍ വൈദ്യുതി വകുപ്പിനും മരം വെട്ടുതൊഴിലാളിക്കും അഭിനന്ദനവുമായി നാട്ടുകാര്‍

കൊച്ചിടപ്പാടിയില്‍ ടോണി മുകാലയുടെ വീടിനു മേല്‍ വീണ കൂറ്റന്‍ മരം മുറിച്ചു മാറ്റുന്ന മധു.

പാലാ : നാട്ടുകാരുടെ സഹകരണവും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ കഠിന പരിശ്രമവും ഒത്തു ചേര്‍ന്നപ്പോള്‍ കൊച്ചിടപ്പാടി, മൂന്നാനി മേഖലകളില്‍ ദിവസങ്ങളോളം തടസ്സപ്പെട്ടു കിടന്ന വൈദ്യുതി പുന:സ്ഥാപിച്ചു. കാറ്റില്‍ ഈ മേഖലയിലെ മാത്രം 18ല്‍ പരം വൈദ്യുതിപോസ്റ്റുകള്‍ ഒടിഞ്ഞു വീഴുകയും നിരവധി പോസ്റ്റുകള്‍ നിലംപൊത്തുകയും ചെയ്തിരുന്നു. വന്‍ മരങ്ങള്‍ വേരോടെ കടപുഴകി വൈദ്യുതി ലൈനില്‍ വീണതോടെ ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുംമൂലം ഈ മേഖല ഒറ്റപ്പെടുകയായിരുന്നു.
ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ മരം വെട്ടി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. കെ.എസ്.ഇ.ബി. അധികൃതരായ ചന്ദ്രലാല്‍,ബോബി തുടങ്ങിയവരും രാത്രിയില്‍ രംഗത്തിറങ്ങി. മരം വെട്ടുതൊഴിലാളിയായ മധു അള്ളുങ്കല്‍ പ്രതിഫലേച്ഛ കൂടാതെ മരം അറുത്തുമാറ്റി. എബി ജെ.ജോസ്, ബേബി ആനപ്പാറ, തോമസുകുട്ടി മുകാല, ബിജോ ഓമ്പള്ളില്‍, ബെന്നി വട്ടമറ്റം തുടങ്ങിയവര്‍ മരം മുറിക്കലിനു നേതൃത്വം നല്‍കി ഗതാഗതം പുന:സ്ഥാപിച്ചു. തുടര്‍ന്നു ചന്ദ്രലാലിന്റെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി. അധികൃതര്‍ നാട്ടുകാരുടെ സഹകരണത്തോടെ ഒടിഞ്ഞ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു. തുടര്‍ന്നു വൈദ്യുതി പുന:സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റോടെ മഴ പെയ്തതോടെ മൂന്നാനി ഭാഗത്തു വീണ്ടും പോസ്റ്റുകള്‍ ഒടിഞ്ഞു വീണു.പിന്നീട് കെ.എസ്.ഇ.ബി. അധികൃതര്‍ രാത്രി 10 മണിവരെ തുടര്‍ച്ചയായി പരിശ്രമിച്ചാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.
രാപകല്‍ വൈദ്യുതി പുന:സ്ഥാപിക്കാന്‍ പരിശ്രമിച്ച വൈദ്യുതി ബോര്‍ഡ് ജീവനക്കാരെയും മരം വെട്ടു തൊഴിലാളി മധുവിനെയും കവീക്കുന്ന് വികസന സമിതി അനുമോദിച്ചു.

Load More Related Articles
Load More By Meenachil Desk
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഴക് സ്‌കൂളില്‍ മോഷണശ്രമം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസി കാമറയില്‍

രാമപുരം: വെള്ളിയാഴ്ച രാത്രി പിഴക് പബ്ളിക് സ്‌കൂളില്‍ മോഷ്ടാക്കള്‍ കയറി. ഷര്‍ട്ടും മുണ്ടും …