അരുവിത്തുറ തിരുനാളിന് ഞായറാഴ്ച കൊടിയേറും

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിന് ഞായറാഴ്ച കൊടിയേറും. ഞായറാഴ്ച വൈകുന്നേരം 4.30ന് കുര്‍ബാന. തുടര്‍ന്ന് വികാരി ഫാ.തോമസ് വെടിക്കുന്നേല്‍ കൊടിയേറ്റും.

6.10ന് ജപമാല പ്രദക്ഷിണം. തിങ്കളാഴ്ച 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. 10നും 12നും 1.30നും 2.45നും കുര്‍ബാന. 4.30ന് മാര്‍ ജോക്കബ് മുരിക്കന്‍ കുര്‍ബാന അര്‍പ്പിക്കും. ചൊവ്വാഴ്ച 10ന് തിരുനാള്‍ കുര്‍ബാന. 12.15ന് തിരുനാള്‍ പ്രദക്ഷിണം. 2.45നും നാലിനും 5.15നും 6.30നും കുര്‍ബാന. ബുധവാഴ്ച വൈകുന്നേരം ഏഴിന് തിരുസ്വരൂപ പുനപ്രതിഷ്ഠ.

26 മുതല്‍ 30വരെ തീയതികളില്‍ രാവിലെ 5.30നും 6.30നും 2.30നും 8.30നും വൈകുന്നേരം നാലിനും കുര്‍ബാന. മെയ് ഒന്നിന് എട്ടാമിടം. മെയ് രണ്ടിന് 7.30ന് കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.

Share this Post :

No comments yet.

Leave a Reply