പാലാ: കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിലെ പുരോഹിതന്റെ മുറിയില്‍ നിന്നും മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. പുല്ലുവഴി കുറുപ്പംപടി തേംബ്രായില് അനില്‍(36) ആണ് പിടിയിലായത്. നിരവധി പള്ളികളില്‍ മോഷണം നടത്തിയ കേസില്‍ അനില്‍ പ്രതിയാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നട്തതുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അനില്‍ പിടിയിലായത്. മോഷണം നടന്ന ദിവസം ഇയാള്‍ കുടക്കച്ചിറ ഭാഗത്തുണ്ടായിരുന്നതായി മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ആളില്ലാത്ത സമയത്ത് മുറിയുടെ വാതില്‍ കുത്തിത്തുറന്നാണ് അകത്തുകയറിയത്. സിഐ രാജന് കെ അരമനയ്ക്കൊപ്പം എസ്ഐ അഭിലാഷ് കുമാറും അന്വേഷണസംഘത്തിലുണ്ടായിരുന്നു.