അക്ഷരലക്ഷം പരീക്ഷയില്‍ പ്രായത്തെ മറികടന്നെത്തിയ പഠിതാക്കള്‍

കുറവിലങ്ങാട്: അക്ഷരലക്ഷം പരീക്ഷയില്‍ പ്രായം നല്‍കിയ പ്രാരബ്ദങ്ങള്‍ മറന്ന് രണ്ട് പഠിതാക്കള്‍. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ കടപ്ലാമറ്റം പഞ്ചായത്തിലെ കാര്‍ത്ത്യായനിയും (85) റോസയും (78) ആണ് പ്രായത്തെ മറി കടന്നെത്തിയ പഠിതാക്കള്‍.

ജീവിത സാഹചര്യവും പ്രാരബ്ദങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസത്തിന് തടസ്സമായിനിന്ന ഇവരെ കടപ്ലാമറ്റം തുടര്‍വിദ്യാകേന്ദ്രം പ്രേരക് അശോക് കുമാറാണ് അക്ഷരലക്ഷം പഠന ക്ലാസില്‍ എത്തിച്ചത്. പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ഇവര്‍ക്ക് പഠനം തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അക്ഷരങ്ങളെ അടുത്തറിയുംതോറും ആവേശമായി. വായിക്കാന്‍ കഴിയുക എന്നതായിരുന്നു കാര്‍ത്ത്യായനിയുടെയും റോസയുടെയും ലക്ഷ്യം.

അക്ഷരലക്ഷം പരീക്ഷയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി.കീപ്പുറം അധ്യക്ഷത വഹിച്ചു. തോമസ് പുളുക്കീല്‍, എന്‍.സി.ഇ.സി. പ്രേരക് ഷീലാ രാധാകൃഷ്ണന്‍, പി.പി. ശാന്തമ്മ, ഉദയശ്രീ, മിനി എന്നിവര്‍ പ്രസംഗിച്ചു.

Share this Post :

No comments yet.

Leave a Reply